ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

ചണ്ഡിഗഡ്∙ സഹോദരങ്ങൾക്കൊപ്പം പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചണ്ഡിഗഡിലെ പൽസോരയിൽ, നാലുകുട്ടികളെ പാർക്കിൽ വിട്ട് അമ്മ സമീപത്തെ വീട്ടിൽ അടുക്കളജോലിക്കു പോയ സമയത്താണു സംഭവം. തെരുവുനായ്ക്കൾ വളഞ്ഞതോടെ മുതിർന്ന കുട്ടികൾ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കു കുട്ടി മരിച്ചിരുന്നു. 

പലതവണ പരാതിപ്പെട്ടിട്ടും തെരുവുനായ് ശല്യം നിയന്ത്രിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു.