ഒമ്പതാം ക്ലാസ്സുകാരൻ ശുചിമുറിയിൽ മരിച്ച നിലയിൽ; വയറ്റിൽ കുത്തേറ്റ പാട്

സ്കൂളിനു മുന്നിൽ തടിച്ചുകൂടിയ രക്ഷിതാക്കളും പൊലീസുകാരും. ചിത്രം: എഎൻഐ, ട്വിറ്റർ

വഡോദര∙ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയെ സ്കൂളിെല ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിലുള്ള സ്കൂളിലാണ് സംഭവം. കത്തികൊണ്ട് വയറ്റിൽ കുത്തേറ്റ പാടുകളുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചു.

കഴിഞ്ഞ വർഷം സമാന രീതിയിൽ ഡൽഹിയിലെ ഗുരുഗ്രാമിൽ ഏഴു വയസ്സുള്ള കുട്ടിയെ സ്കൂളിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആദ്യ സ്കൂളിലെ ബസ് ഡ്രൈവറെ സംശയത്തിന്റെ പേരിൽ അറസ്റ്റു ചെയ്തെങ്കിലും പിന്നീട് സ്കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർഥിയാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.