ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ ചങ്ങനാശേരി നഗരസഭ അധ്യക്ഷൻ

ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ.

കോട്ടയം∙ ചങ്ങനാശേരി നഗരസഭ അധ്യക്ഷനായി കേരള കോൺഗ്രസിലെ (എം) ലാലിച്ചൻ ആന്റണി കുന്നിപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. 37 അംഗ ഭരണസമിതിയിൽ ലാലിച്ചന് 19 വോട്ടും എൽഡിഎഫിലെ കൃഷ്ണകുമാരി രാജശേഖരന് 12 വോട്ടും ബിജെപിയിലെ എൻ.പി.കൃഷ്ണകുമാറിനു നാലു വോട്ടും ലഭിച്ചു. 

സ്വതന്ത്ര അംഗങ്ങളിൽ ഒരാൾ വിട്ടുനിന്നു, രണ്ടാമത്തെ ആൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എല്ലാവരും വിപ്പ് അനുസരിച്ചു.  ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടക്കും.