സി.പി.മമ്മു പുരസ്കാരം പ്രഫ.എം.കെ.സാനുവിന്

കൊച്ചി∙ കേരള ഹിസ്റ്ററി അസോസിയേഷന്റെ സി.പി.മമ്മു പുരസ്കാരം (10,001 രൂപ) പ്രഫ.എം.കെ.സാനുവിന്. ജൂലൈ മൂന്നിനു 10.30–നു ബിടിഎച്ച് ഓഡിറ്റോറിയത്തിൽ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി പുരസ്കാരം സമ്മാനിക്കും.

സി.പി.മമ്മു അനുസ്മരണ പ്രഭാഷണം ടി.പി.എം.ഇബ്രാഹിംഖാൻ നിർവഹിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് കെ.എൽ.മോഹനവർമ്മ, സെക്രട്ടറി ഡോ.എൻ.അശോക് കുമാർ എന്നിവർ അറിയിച്ചു.