ആലുവയിൽ ഫ്ലാറ്റിൽ തീപിടിത്തം; സിലിണ്ടർ പൊട്ടിത്തെറിച്ചു, രണ്ടുപേർക്ക് പരുക്ക്

ആലുവയിലെ ഫ്ലാറ്റിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമന സേനാ പ്രവർത്തകർ.

ആലുവ∙ ദേശത്ത് ചെങ്ങമനാട് പഞ്ചായത്തിൽ സ്വർഗ്ഗം റോഡിൽ പ്രൈം റോസ് ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ തീ പിടിച്ചു. ഒരു ഫ്ലാറ്റിലെ അടുക്കളയിലെ സിലിണ്ടർ തീപിടിച്ചു പൊട്ടിത്തെറിച്ചു. പരിക്കേറ്റ വീട്ടമ്മയെയും കുട്ടിയെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞെത്തിയ ആലുവ അഗ്നിശമനസേനാ ജീവനക്കാർ ഫ്ലാറ്റിലേക്കു പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാമത്തെ സിലിണ്ടറും പൊട്ടിത്തെറിച്ചു.

ആലുവയിലെ ഫ്ലാറ്റിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നിശമന സേനാ പ്രവർത്തകർ.

തലനാരിഴയ്ക്കാണു വൻ അപകടം ഒഴിവായത്. പൊട്ടിത്തെറിയിൽ ജനൽച്ചില്ലുകൾ ഇളകിവീണു. ഫ്ലാറ്റിലെ ഒട്ടുമിക്ക സാധനങ്ങളും നശിച്ചു. ഫ്ലോർ ടൈലുകൾ ഇളകി. ആലുവ, അങ്കമാലി, ഏലൂർ നിലയങ്ങളിൽനിന്ന് അഞ്ച് യൂണിറ്റുകൾ എത്തിയാണു തീയണച്ചത്. അൻവർ സാദത്ത് എംഎൽഎ സംഭവ സ്ഥലത്തെത്തി.

തീപിടിത്തത്തിൽ നശിച്ച ആലുവയിലെ ഫ്ലാറ്റ്.
തീപിടിത്തത്തിൽ നശിച്ച ആലുവയിലെ ഫ്ലാറ്റ്.