കൽപ്പറ്റയിൽ ഉറങ്ങിക്കിടന്നിരുന്ന നവദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വീട്.

കൽപ്പറ്റ∙ വയനാട് കൽപ്പറ്റ വെള്ളമുണ്ടയ്ക്കു സമീപം മക്കിയാട് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. മക്കിയാട് 12ാം മൈൽ മൊയ്തുവിന്റെ മകൻ ഉമ്മറിനെയും(28) ഭാര്യ ഫാത്തിമ(20)യെയുമാണ് ഇന്നു രാവിലെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. വിവരമറി‍ഞ്ഞ ഉമ്മറിന്റെ മാതാവ് ബോധരഹിതയായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൃതദേഹങ്ങൾ കണ്ടെത്തിയ വീടിനു സമീപം തടിച്ചുകൂടിയ ജനങ്ങൾ.

മൃതദേഹങ്ങൾക്കു ചുറ്റും മുളകുപൊടി വിതറിയിട്ടുണ്ട്. അതിനാൽ മോഷണശ്രമത്തിനിടെയാണു കൊലപാതകമെന്ന നിഗമനത്തിലാണു പൊലീസ്. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി.