മൂഴിയാറിന്റെ കൗതുകവും നൊമ്പരവുമായി കാട്ടാനക്കുട്ടി; ഒഴുകിയെത്തിയത് തോട്ടിലൂടെ

സീതത്തോട് മൂഴിയാർ സായിപ്പിൻ കുഴി തോട്ടിൽ കുടി ഒഴുകി വന്ന ആനക്കുട്ടി. ചിത്രം: മനോരമ

സീതത്തോട്∙ സായിപ്പിൻ കുഴി തോട്ടിൽ കൂടി ഒഴുകി വന്ന ആനക്കുട്ടി മൂഴിയാറുകാർക്കു കൗതുകമായി. രാവിലെ പത്തു മണിയോടെയാണ് ഒരു വയസ്സ് പ്രായം വരുന്ന ആനക്കുട്ടിയെ ശബരിഗിരി ജലവൈദ്യുത പദ്ധതിക്കു സമീപം മൂഴിയാർ ഗവി റോഡിനോടു ചേർന്നു കണ്ടെത്തിയത്. കാലിലും മറ്റും മുറിവേറ്റ നിലയിലാണ് ആനക്കുട്ടി. റോഡിലൂടെ വരുന്ന വാഹനങ്ങളെ ഇടിക്കാനും ചെല്ലുന്നുണ്ട്.

സംഭവം അറിഞ്ഞ് ഗൂഡിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും വനപാലകർ സ്ഥലത്തെത്തി. ആനക്കുട്ടി വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. തള്ളയാന സമീപവനത്തിൽ നിൽക്കുന്നതായി സ്ഥലത്തെ ആദിവാസികൾ പറയുന്നു. തോട്ടിലൂടെ ഒഴുകി എത്തിയ കാട്ടാനക്കുട്ടി കരയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ വീണ്ടും സമീപ ഉൾവനത്തിലേക്കു മാറി നിൽക്കുകയാണ്.