വൈദികർ ആത്മീയ ദൗത്യനിർവഹണത്തിൽ വീഴ്ച വരുത്തരുത്: കാതോലിക്കാ ബാവാ

കോട്ടയം∙ ആത്മീയ ദൗത്യ നിർവഹണത്തിൽ യാതൊരുവിധ വീഴ്‌ചയും വരാതിരിക്കാൻ വൈദികർ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും ഓർത്ത‍‍ഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

വൈദിക ശുശ്രൂഷയിൽ ഏർപ്പെടുന്നവർക്ക് അക്കാദമിക മികവിനോടൊപ്പം ആത്മീയ പരിപക്വതയും അത്യാവശ്യമാണ്. വൈദിക വിദ്യാർഥികളും വൈദികരും ആത്മീയ ജീവിതത്തെ ഗൗരവമായി കാണണം. സഭയുടെ ശോഭ നിലനിർത്തേണ്ടതും പൊതുസമൂഹത്തെ നയിക്കേണ്ടതും വൈദികരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഡി സെമിനാരി സ്ഥാപകനും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമന്റെ ശ്രാദ്ധ പെരുന്നാളിനോട് അനുബന്ധിച്ചുനടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവാ.