കടൽക്ഷോഭം: പൊന്നാനിയിൽ മീൻപിടിത്ത വള്ളങ്ങൾ കടലിലേക്ക് ഒഴുകി

പുറത്തൂർ പടിഞ്ഞാറേക്കരയിൽ കടലിലേക്ക് ഒഴുകിയെത്തിയ ബോട്ട് കരയിലേക്ക് എത്തിക്കാൻ പൊന്നാനി ഫിഷറീസ് പൊലീസും മത്സ്യത്തൊഴിലാളികളും ശ്രമിക്കുന്നു. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

പൊന്നാനി∙ കടപ്പുറത്ത് പാതാറിൽ കെട്ടിയിട്ടിരുന്ന മീൻപിടിത്ത വള്ളങ്ങൾ ശക്തമായ ഒഴുക്കിൽപ്പെട്ട് കടലിലേക്കു പോയി. പൊന്നാനി  മേഖലയിൽ കാണാതായ വള്ളങ്ങളുടെ കണക്കെടുത്തു കൊണ്ടിരിക്കുകയാണ്. പുഴയിലെ ഒഴുക്ക് കൂടിയതിനു പുറമെ കടലാക്രമണവും ശക്തമാണ്. ചില  വള്ളങ്ങൾ തിരയിൽ‌പ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറി തകർന്നിട്ടുണ്ട്.

തീരദേശ പൊലീസും ഫിഷറീസ് വകുപ്പും വള്ളങ്ങൾ കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കടലാക്രമണം ശക്തമായതിനാൽ മത്സ്യത്തൊഴിലാളികൾ മീൻപിടിത്തത്തിന് ഇറങ്ങിയിട്ടില്ല. മീൻപിടിത്ത വള്ളങ്ങൾ ഇടിച്ച്, പൊന്നാനി- പടിഞ്ഞാറേക്കര റൂട്ടിൽ സർവീസ് നടത്തുന്ന യാത്രാബോട്ടിനും കേടുപാടുണ്ടായി.

ബോട്ടുകൾ ഒലിച്ചുപോയ സംഭവമറിഞ്ഞ് പുറത്തൂർ പടിഞ്ഞാറേക്കരയിൽ എത്തിയവർ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
പുറത്തൂർ പടിഞ്ഞാറേക്കരയിൽ ബോട്ടുകൾ കടലിലേക്ക് ഒഴുകിയപ്പോൾ ചിത്രം: മനോരമ
പുറത്തൂർ പടിഞ്ഞാറേക്കരയിൽ ബോട്ടുകൾ കടലിലേക്ക് ഒഴുകിയപ്പോൾ ചിത്രം: മനോരമ