Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

160 കി.മീ വരെ വേഗത്തിൽ കാറ്റ്; മൽസ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Wind | Sea | Representational image

തിരുവനന്തപുരം∙ അറബിക്കടലിന്റെ മധ്യപടിഞ്ഞാറൻ ഭാഗത്തുനിന്നു മണിക്കൂറിൽ 135 മുതൽ 160 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിന്റെ ശക്തി കുറയുമെങ്കിലും ഒക്ടോബർ 14 വരെ മണിക്കൂറിൽ 110 മുതൽ 135 കിലോമീറ്റർ വേഗത്തിൽ കാറ്റുണ്ടാകും. അറബിക്കടലിന്റെ തെക്കു - പടിഞ്ഞാറൻ ഭാഗത്തുനിന്നു മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗത്തിലും കാറ്റു വീശിയേക്കും.

ഈ സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. 13 വരെ മൽസ്യതൊഴിലാളികൾ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ തീരങ്ങളിലും 11 മുതൽ 14 വരെ ഗൾഫ് ഓഫ് യെമൻ തീരങ്ങളിലും അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറൻ തീരങ്ങളിലും 11 വരെ ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലും മൽസ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.