അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ശക്തമായ തിര; രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ ചിറയിൻകീഴ് അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ രാവിലെ ഏഴോടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ്‌ സ്വദേശികളായ പനിയടിമ (56), വർഗ്ഗീസ്‌ (45) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾ ചിറയിൻ‌കീഴ് താലൂക്ക്‌ ആശുപത്രിയിൽ.

അഞ്ചുതെങ്ങ്‌ സ്വദേശി ജോൺസന്റെ വള്ളമാണു മറിഞ്ഞത്. സർക്കാരിന്റെ അശാസ്ത്രീയ നിർമാണ പ്രവർത്തനമാണ് അപകടത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.