മൂഴിയാറിന്റെ നൊമ്പരമായി കുട്ടിയാന; പാൽ കുടിക്കാനാകാതെ ചരിഞ്ഞു

സീതത്തോട് മൂഴിയാർ സായിപ്പിൻ കുഴി തോട്ടിൽ കുടി ഒഴുകി വന്ന ആനക്കുട്ടി. ചിത്രം: മനോരമ

പത്തനംതിട്ട∙ മൂഴിയാറിൽ നിന്ന് ഒഴുക്കിൽപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച റോഡിലിറങ്ങിയ കുട്ടിയാന ചരിഞ്ഞു. ബുധനാഴ്ച പുറത്തിറങ്ങി റോഡിലൂടെ നടന്ന് വാഹനങ്ങളെ തടഞ്ഞുനിർത്തി കളിച്ചുനടന്ന കുട്ടിയാന അന്നു തിരിച്ച് കാടുകയറിയിരുന്നു. ആനക്കൂട്ടം കൊണ്ടുപോയതാണെന്ന് കരുതിയതെങ്കിലും രണ്ടുദിവസം കഴിഞ്ഞ് മൂഴിയാർ– കക്കി റോഡിൽ കറങ്ങി നടന്ന കുട്ടിയാനയെ വനംവകുപ്പ് പിടികൂടി.

കക്കിക്ക് സമീപം അരണമുഴിയിൽ നിന്നാണ് പിടികൂടിയത്. കാലിലേറ്റ മുറിവിനു ചികിൽസ നൽകി സംരക്ഷിച്ചുവരുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയതിനാൽ പാൽ കുടിക്കാനാകാത്ത അവസ്ഥയിലായിരുന്നു.