സെൻസെക്സിന് 36,496 ൽ ക്ലോസിങ്, നിഫ്റ്റി 11,010 ൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ഫയൽ ചിത്രം)

മുംബൈ∙  ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 145 പോയിന്റ് ഉയർന്ന് ബിഎസ്ഇ സെൻസെക്സ് 36,496 ൽ ക്ലോസ് ചെയ്തു. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 53 പോയിന്റ് ഉയർന്ന് 11,010 ലുമാണു വ്യാപാരം അവസാനിച്ചത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.94 ശതമാനം നേട്ടമുണ്ടാക്കി. മിക്ക സെക്ടറുകളും നേട്ടത്തിലാണു വ്യാപാരം അവസാനിച്ചത്. 

ഫാർമ, ഐടി, ഇൻഫ്രാ, ബാങ്ക് എന്നീ വിഭാഗം ഓഹരികൾക്കുണ്ടായ മുന്നേറ്റം വിപിണിക്കു കരുത്തായി. മെറ്റൽ, ഓട്ടോ എന്നീ സെക്ടറുകളാണ് ഇന്നു കൂടുതൽ നഷ്ടം നേരിട്ടത്. കേന്ദ്ര സർക്കാര്‍ ഭൂരിപക്ഷം ഉറപ്പാക്കിക്കഴിഞ്ഞതിനാൽ പ്രതിപക്ഷ പാർട്ടികളുടെ അവിശ്വാസ പ്രമേയം വിപണിയെ സ്വാധീനിച്ചില്ല. 

ബജാജ് ഫിനാൻസ്, സണ്‍ ഫാർമ ടെക് മഹീന്ദ്രാ, സിപ്ല, ഇൻഫോസിസ് എന്നീ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. ബജാജ് ഓട്ടോ, എച്ച്പിസിഎൽ, വേദാന്ത, ബിപിസിഎൽ, ഒഎൻജിസി എന്നീ ഓഹരികൾക്കാണു കൂടുതൽ നഷ്ടം നേരിട്ടത്.