യുഎസിലെ സൂപ്പർ മാർക്കറ്റിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

വെടിവയ്പ്പുണ്ടായ സൂപ്പർ മാർക്കറ്റിനു മുന്നിലെ ദൃശ്യം

ലൊസാഞ്ചലസ്∙ യുഎസിലെ തിരക്കേറിയ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സിൽവർ ലേക്ക് ഏരിയയിലെ ട്രേഡർ ജോയുടെ സൂപ്പർ മാർക്കറ്റിലാണ് വെടിവയ്പ്പുണ്ടായത്. മുത്തശ്ശിയെയും വനിതാ സുഹൃത്തിനെയും വെടിവച്ചതിനുശേഷം കാറിൽ രക്ഷപെട്ട യുവാവ് പൊലീസ് പിന്തുടർന്നെത്തിയതോടെ സൂപ്പർമാർക്കറ്റിലേക്ക് ഓടികയറുകയായിരുന്നു. ഇവിടെ ഇയാൾ ബന്ദികളാക്കിയവരിൽ ഒരാളാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.