പിളർപ്പന്മാരെ ചുമന്ന് ഇരുമുന്നണികൾ നാറരുത്: പി.സി. ജോർജ്

കേരള ജനപക്ഷം ജില്ലാ പ്രതിനിധി സമ്മേളനം കൊല്ലത്തു പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: വിഷ്ണു സനൽ

കൊല്ലം∙ പിളർപ്പന്മാരെ ചുമന്ന് ഇരുമുന്നണികളും നാറരുതെന്നു പി.സി.ജോർജ് എംഎൽഎ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ് പാർട്ടികൾ ഇല്ലാതാകുമെന്നും ജോർജ് പറഞ്ഞു. ആർ.ബാലകൃഷ്ണപിള്ളയും സ്കറിയ തോമസും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതിനോടുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണു ജോർജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. എൽഡിഎഫ് സർക്കാരിന്റെ അധികാരത്തിന്റെ പങ്കു പറ്റാനില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപു ചിലപ്പോൾ ചില ധാരണങ്ങളുണ്ടാകുമെന്നും ജോർജ് പറഞ്ഞു. കേരള ജനപക്ഷം ജില്ലാ പ്രതിനിധി സമ്മേളനം കൊല്ലത്തു ഉദ്ഘടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.