കേസിൽ ‘അമ്മ’ അംഗങ്ങൾ കക്ഷി ചേരുന്നതിനെ എതിർത്ത് അക്രമിക്കപ്പെട്ട നടി

കേരള ഹൈക്കോടതി

കൊച്ചി∙ 'അമ്മ' സംഘടനയിലെ വനിതാ അംഗങ്ങൾ കേസിൽ കക്ഷി ചേരുന്നതിനെ എതിർത്ത് അക്രമിക്കപ്പെട്ട നടി. കേസ് നടത്തിപ്പിന് യുവ അഭിഭാഷക വേണമെന്ന് അമ്മ എക്സിക്യൂട്ടിവ് അംഗങ്ങള്‍ കോടതിയിൽ അറിയിച്ചു.

എന്നാൽ ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. സ്പെഷൽ പ്രോസിക്യൂട്ടർ കേസ് നല്ല രീതിയിൽ നടത്തുന്നുണ്ടെന്നാണ് വാദം. താൻ ഇപ്പോള്‍ ‘അമ്മ’ സംഘടനയിൽ അംഗമല്ലെന്നും നടി കോടതിയെ അറിയിച്ചു. നടിയെ അനുകൂലിക്കുന്ന നിലപാടാണ് സർക്കാരും കോടതിയിൽ സ്വീകരിച്ചത്. 

വിചാരണ വനിതാ ജഡ്ജി നടത്തണമെന്ന നടിയുടെ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയായിരുന്നു അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരാൻ തീരുമാനിച്ചത്. വനിതാജഡ്ജിയാണ് അഭികാമ്യമെന്ന നിലപാട് ഇക്കാര്യത്തില്‍ സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചിരുന്നു.