കേരളത്തിനു കുടിവെള്ളവുമായി റെയിൽവേ; പ്രത്യേക ട്രെയിൻ കേരളത്തിലേക്കു തിരിച്ചു

കൊച്ചി∙ കേരളത്തിനു കുടിവെള്ളവുമായി റെയിൽവേ. ഏഴു വാഗണുകളിൽ സിന്റ്കസ് ടാങ്കുകളിൽ വെള്ളവുമായി ഈറോഡിൽ പ്രത്യേക ട്രെയിൻ കേരളത്തിലേക്കു തിരിച്ചു. ഇതു മധുര, തിരുനെൽവേലി വഴി തിരുവനന്തപുരത്ത് എത്തും. പാറശാല റെയിൽനീർ പ്ലാന്റിൽനിന്നു ഒരു ലക്ഷം മിനറൽ വാട്ടർ കുപ്പികൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിക്കും. ഇതിന്റെ ലോഡിങ് പുരോഗമിക്കുകയാണ്. ചെന്നൈയ്ക്കടുത്തു പാലൂർ പ്ലാന്റിൽനിന്നു കുപ്പിവെള്ളത്തിന്റെ 15,000 ബോക്സുകളും കേരളത്തിലേക്ക് അയയ്ക്കും. ഇവ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലും ചെന്നൈ സൂപ്പർ ഫാസ്റ്റിലും കേരളത്തിലേക്കു കയറ്റി അയക്കുമെന്നു റെയിൽവേ അറിയിച്ചു.