അരുണ്‍ ജയ്റ്റ്‌ലി വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി∙ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം അരുണ്‍ ജയ്റ്റ്‌ലി വീണ്ടും കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റെടുത്തു. ഇതു സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫിസ് അറിയിപ്പു പുറത്തിറക്കി.

മേയ് 14-നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ജയ്റ്റ്‌ലി വിശ്രമത്തിലായിരുന്നു. റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനായിരുന്നു പകരം ചുമതല. ശസ്ത്രക്രിയയ്ക്കു ശേഷം പൊതുപരിപാടികള്‍ ഒഴിവാക്കിയ ജയ്റ്റ്‌ലി രാജ്യസഭാ ഉപാധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു.