കോഴിക്കോട് മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്നു സംശയം

കോഴിക്കോട് ∙ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട്, പാളയം സ്വദേശി സിയ(50)യെ ആണ് മരിച്ച നിലയിൽ കോട്ടപ്പറമ്പ് ആശുപത്രിയുടെ സമീപത്തു കണ്ടെത്തിയത്. സിയയുടെ തലയിലാണ് പരുക്ക്. കൊലപാതകം ആകാമെന്നു സംശയത്തിൽ കസബ‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.