ഒാഹരി വിപണിക്കു നേട്ടം; സെൻസെക്സ്- 38,336.76, നിഫ്റ്റി- 11,582.75

മുംബൈ∙ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 51 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11 പോയിന്റും ഉയർന്നു. ബാങ്ക്, മെറ്റൽ, ഓട്ടോ എന്നീ വിഭാഗം ഓഹരികളിലുണ്ടായ നഷ്ടം വിപണിക്കു തിരിച്ചടിയായി. ഒരുവേള ഇടിവു രേഖപ്പെടുത്തിയ സൂചികകള്‍ തിരിച്ചുവരവു നടത്തി. സെൻസെക്സ് 38,336.76 പോയന്റിലും നിഫ്റ്റി 11,582.75 പോയിന്റിലും ക്ലോസ് ചെയ്തു.

മെറ്റൽ (1.45%), പിഎസ്‌യു ബാങ്ക് (1.22%) എന്നീ സൂചികക‍ള്‍ക്കാണു കൂടുതല്‍ നഷ്ടം നേരിട്ടത്. എൻഎസ്ഇ മിഡ് ക്യാപ് സൂചികയും നഷ്ടത്തിലായിരുന്നു. അതേസമയം ഐടി, ഫാര്‍മ, ഇൻഫ്രാ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്രാ, ലാർസൻ, എൻടിപിസി, ഡോ. റെഡ്ഢീസ് ലാബ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റാ മൊട്ടോഴ്സിന്റെ ഓഹരി വില 4.4% താഴ്ന്നു. ബിപിസിഎൽ, ഹിൻഡാൽകോ, വേദാന്ത, ടാറ്റാ സ്റ്റീൽ എന്നിവയാണു നഷ്ടം നേരിട്ട മറ്റ് ഓഹരികൾ.