കണ്ണൂരിൽ ഓവുചാലിലേക്കു സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

അപകടത്തിൽപ്പെട്ട സ്കൂട്ടർ

കണ്ണൂർ∙ ചെറുകുന്ന് പഞ്ചായത്ത് ഓഫിസിനു മുൻവശത്തെ ഓവുചാലിലേക്കു സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരനായ തലശ്ശേരി ഇല്ലിക്കുന്ന് നെട്ടൂർ സാജിറ മൻസിലിൽ റസ്മിൽ (28) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന സജീറിനെ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചുമണിയോടെയാണു സംഭവം.

തലശ്ശേരി ഗ്രേറ്റ് ബിൽഡേഴ്സിലെ ജീവനക്കാരായ ഇരുവരും രാത്രി ജോലിക്കുശേഷം പ‌യ്യന്നൂർ ഭാഗത്തുനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. സ്ലാബില്ലാത്ത ഓടയിലേക്കു സ്കൂട്ടർ തലയടിച്ചു വീണതാണു മരണകാരണമെന്നു കരുതുന്നതായി സ്ഥലത്തെത്തിയ കണ്ണപുരം പൊലീസ് പറഞ്ഞു.