കരുണ മെഡിക്കൽ കോളജ്: കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് ചെന്നിത്തല

മലപ്പുറം∙ കരുണ മെഡിക്കൽ കോളജ് പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാർഥികളുടെ ഭാവി ഓർത്താണ്, നിയമസഭയിൽ ഓർഡിനൻസിനെ പിന്തുണച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയമുണ്ടായതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കും. ദുരിതാശ്വാസ വിതരണത്തിനു ട്രൈബ്യൂണൽ സ്ഥപിക്കണം. മുഖ്യമന്ത്രി വിദേശത്തു പോയതിനു പിന്നാലെ സംസ്ഥാനം ഭരണസ്തംഭനത്തിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണെന്നും ചെന്നിത്തല ആരോപിച്ചു.