കരകയറാനാകുന്നില്ല; 72.91ലേക്ക് കൂപ്പുകുത്തി രൂപ

Representational image

മുംബൈ∙ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി രൂപ. ഡോളറിന് 72.91 രൂപയാണ് ഇന്നത്തെ മൂല്യം. ഇന്നലെത്തേതിനെക്കാളും 22 പൈസയാണ് ഇന്നു കുറഞ്ഞത്. ബാങ്കുകളും എണ്ണക്കമ്പനികളടക്കമുള്ള ഇറക്കുമതിക്കാരും ഡോളറിന്റെ വിനിമയം വർധിപ്പിച്ചതാണു രൂപയുടെ മൂല്യം താഴാൻ കാരണമായത്.

ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു രൂപ ഇടിഞ്ഞിരുന്നെങ്കിലും സന്ധ്യയോടെ നില മെച്ചപ്പെടുത്തി 72.69ൽ എത്തിയിരുന്നു. അതേസമയം, വ്യാപാര ആരംഭത്തിൽ സെൻസെക്സ് 133.29 പോയിന്റുയർന്ന് 37,546.42ലും നിഫ്റ്റി 6.65 പോയിന്റ് 11,271.80ലും എത്തി.