ബാലികയെ പീഡിപ്പിച്ച നാൽപത്തഞ്ചുകാരൻ അറസ്റ്റിൽ

Representational image

ബന്തടുക്ക∙ ബാലികയെ പീഡിപ്പിച്ച നാൽപത്തഞ്ചുകാരൻ അറസ്റ്റിൽ. പടുപ്പിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന രവീന്ദ്രൻ (45)നെയാണു കാസർകോട് എസ്എംഎസ് ഡിവൈഎസ്പി ഹരീഷ് ചന്ദ്ര നായ്ക്കും സംഘവും അറസ്റ്റ് ചെയ്തത്. ബന്തടുക്ക ബവ്റിജസ് കോർപ്പറേഷനിലെ രാത്രി കാവൽക്കാരനാണ് പ്രതി.

രണ്ടു ദിവസം മുൻപ് അയൽവാസിയായ നാലര വയസുള്ളകുട്ടിയെ ഇയാൾ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വേദന അനുഭവപ്പെടുന്നതായി അമ്മയോടു പറഞ്ഞു. കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണു കുട്ടി പീഡനത്തിനിരയായ വിവരം വ്യക്തമായത്.

അമ്മ നൽകിയ പരാതിയെത്തുടർന്ന് രവീന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാൽസംഗം, പോക്സോ, പട്ടികജാതി പട്ടികവർഗത്തിൽ പെട്ടവർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം എന്നിവയനുസരിച്ചാണു കേസെടുത്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.