എഫ്ബി വഴി പ്രണയം; ബെംഗളൂരുവിലെത്തി മലയാളിയെ പീഡിപ്പിച്ചു, കേസ്

പ്രതി അജ്മല്‍

മലപ്പുറം∙ ബെംഗളൂരുവിൽ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതി. യുവതിയെ ഗർഭിണിയാക്കിയ വളാഞ്ചേരി സ്വദേശി അജ്മൽ ബാബു നാട്ടിലേക്കു മുങ്ങുകയായിരുന്നു. യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫെയ്സ്ബുക്കിലൂടെയാണു ബെംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി. ഗർഭിണിയായതോടെ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്. തുടർന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു .

സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കർണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.