‘സ്വച്ഛതാ ഹി സേവ’ വൃത്തിയാക്കൽ; കണ്ണന്താനത്തിനു കിട്ടിയത് മദ്യക്കുപ്പികൾ

ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ ശുചീകരണ പദ്ധതിയായ ‘സ്വച്ഛതാ ഹി സേവ’ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ കയ്യിൽത്തടഞ്ഞത് ഒഴിഞ്ഞ മദ്യക്കുപ്പികൾ! ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിപാടികൾക്കു തുടക്കം കുറിച്ചു ഹാബിറ്റാറ്റ് സെന്റർ വൃത്തിയാക്കവേയാണു മദ്യക്കുപ്പികൾ ശ്രദ്ധയിൽപ്പെട്ടത്.

ഉടനെ അദ്ദേഹം ഹാബിറ്റാറ്റ് സെന്റർ ജീവനക്കാരെ വിളിപ്പിച്ചു. അലക്ഷ്യമായ നടപടിക്കു ശകാരിച്ച മന്ത്രി, മദ്യക്കുപ്പികൾ നീക്കാൻ കൂടണമെന്ന് ആവശ്യപ്പെട്ടു. മദ്യക്കുപ്പികളടക്കം മാലിന്യം നീക്കാൻ ജീവനക്കാരും ചേർന്നു. ലോധി റോഡിലെ സായി മന്ദിർ പരിസരത്തടക്കം മാലിന്യം നീക്കം ചെയ്തു. തുടർന്നു സ്വച്ഛ് ഭാരതിനു ജയ് വിളിച്ചു മുദ്രാവാക്യം ചൊല്ലിക്കൊടുത്താണു മന്ത്രി മടങ്ങിയത്.