മന്ത്രി എം.എം.മണിക്കെതിരെ പോസ്റ്റ്; സംഘടനാ നേതാവിനു സസ്പെൻഷൻ

എ.നാരായണൻ എമ്പ്രാന്തിരി, എം.എം.മണി

കോട്ടയ്ക്കൽ∙ വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനു സംഘടനാ നേതാവിനു സസ്പെൻഷൻ. ഒതുക്കുങ്ങൽ വൈദ്യുതി സെക്‌ഷൻ ഓഫിസിലെ സബ് എൻജിനീയറും കേരള ഇലക്ട്രിസിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയുമായ എ.നാരായണൻ എമ്പ്രാന്തിരിയെ ആണു സസ്പെൻഡ് ചെയ്തത്.

പ്രളയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിൽ വന്ന പരാമർശത്തിന്റെ വിഡിയോ ദൃശ്യം പങ്കുവച്ചെന്നു കാണിച്ചാണു ഡപ്യൂട്ടി ചീഫ് എൻജിനീയർ ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച ബോർഡ് ഉത്തരവ് ലംഘിച്ചു എന്നാരോപിച്ചാണു സസ്പെൻഷൻ. കോട്ടയ്ക്കൽ കുരിക്കൾ ബസാർ സ്വദേശിയാണു നാരായണൻ.