കർഷകനെ കഞ്ചാവ് കേസിൽ കുടുക്കി; വൈദികൻ അറസ്റ്റിൽ

ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറി

കണ്ണൂർ∙ സ്കൂട്ടറിൽ കഞ്ചാവ് വച്ച് കർഷകനെ എക്സൈസ് സംഘത്തിനെ കൊണ്ടു പിടിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്റെ പിടിയിലായത്.

ഫാ.ജയിംസിനെതിരെ കർഷകന്റെ വൈദിക വിദ്യാർഥിയായ മകൻ പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയതാണ് പ്രകോപനത്തിനു കാരണം. ഫാ.ജയിംസിന്റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.