ഇന്ത്യയിൽ ശിശുമരണനിരക്ക് കുറയുന്നു, എന്നിട്ടും 2017 ൽ എട്ടു ലക്ഷം മരണം

Representational Image

ന്യൂഡൽഹി ∙ ഇക്കഴിഞ്ഞ വർഷം ഇന്ത്യയിൽ 8,02,000 ശിശുക്കൾ മരണമടഞ്ഞതായി യുഎൻ റിപ്പോർട്ട്. അഞ്ചു വർഷത്തെ ശിശുമരണ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 2017 ലേത് കുറവാണെന്നും ഐക്യരാഷ്ട്സംഘടനയുടെ കീഴിലുള്ള യുഎൻഐജിഎംഇ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. 2017 ൽ ഇന്ത്യയിൽ 6,05,000 നവജാത ശിശുക്കളും 5 മുതൽ 14 വയസ്സ് വരെയുള്ള 1,52,000 കുട്ടികളുമാണ് മരിച്ചത്.  

ശിശുമരണ നിരക്കിൽ ആശാവഹമായ മാറ്റമാണ് ഇന്ത്യയിൽ ഉണ്ടായതെന്ന് യൂണിസെഫ് പ്രതിനിധി യാസ്മിൻ അലി ഹഖ് പറഞ്ഞു. പ്രസവം ആശുപത്രികളിലാക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നതും രാജ്യവ്യാപകമായി നവജാത ശിശുസംരക്ഷണ കേന്ദ്രങ്ങൾ ആരംഭിച്ചതും പ്രതിരോധ കുത്തിവയ്പ്പുകൾ സമയബന്ധിതമായി ഉറപ്പാക്കിയതും ശിശുമരണ നിരക്ക് കുറയാൻ കാരണമായെന്നു യാസ്മിൻ അലി ഹഖ് ചൂണ്ടിക്കാട്ടി.