പി.കെ.ശശിക്കെതിരായ മാർച്ചിൽ സംഘർഷം:കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനു പരുക്ക്

പാലക്കാട് ∙ ചെർപ്പുളശേരിയിൽ പി.കെ. ശശി എംഎൽഎയുടെ ഒ‍ാഫിസിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷം. പെ‍ാലീസിന്റെ ലാത്തിയടിയിൽ പരുക്കേറ്റ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പി.കെ.ശശി എംഎൽഎ സ്ഥാനം ഒഴിയണമെന്നും ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.