കേരളത്തിനു കൂടുതൽ സഹായം: റിപ്പോർട്ട് കിട്ടിയാലുടൻ തീരുമാനമെന്ന് കേന്ദ്രമന്ത്രി

കൊല്ലം∙ പ്രളയനഷ്ടം വിലയിരുത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കേരളത്തിനു കൂടുതൽ സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്.

സാക്ഷരതയിൽ മുൻപന്തിയിലുള്ള കേരളത്തിൽ രാഷ്ട്രീയ അക്രമം കൂടുതലാണ്. ജനാധിപത്യത്തിൽ അക്രമങ്ങൾക്കു സ്ഥാനമില്ല. അക്രമങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിനു കേന്ദ്രം സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.