2020 ഏപ്രിൽ മുതൽ ബിഎസ് ഫോർ വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാനാകില്ല

മുംബൈ∙ 2020 ഏപ്രിൽ മുതൽ രാജ്യത്ത് ബിഎസ് ഫോർ വാഹനങ്ങൾ വിൽക്കാനാകില്ല. ബിഎസ് സിക്സ് ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങൾ മാത്രമേ വിൽക്കാൻ സാധിക്കൂവെന്നു സുപ്രീം കോടതി ഉത്തരവിട്ടു. നിലവിൽ ബിഎസ് ഫോർ വാഹനങ്ങളാണ് ഇന്ത്യൻ നിരത്തുകളിൽ ഓടുന്നത്. ഓരോ വാഹനങ്ങളിൽ നിന്നു പുറത്തേയ്ക്കു തള്ളുന്ന പുകയുടെ അളവ് നിശ്ചയിക്കുന്നത് ഭാരത് സ്റ്റേജ് എമിഷൻ മാനദണ്ഡപ്രകാരമാണ്. 2020 ഏപ്രിൽ 1 മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ബിഎസ് സിക്സ് നിർബന്ധമാണ്.

Read More: എന്താണ് ബിഎസ് 6 എന്തിനാണ് ബിഎസ് 6

2020 മാർച്ച് 31–വരെ ബിഎസ് ഫോർ വാഹനങ്ങൾ നിർമിക്കുന്നതിന് അനുമതിയുണ്ടെന്നും ഈ വാഹനങ്ങൾ വിൽക്കാൻ സാവകാശം വേണമെന്നും വാഹന നിർമാതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ബിഎസ് ഫൈവ് ഒഴിവാക്കി 2020ൽ ബിഎസ് സിക്സ് മാനദണ്ഡങ്ങൾ സ്വീകരിക്കാൻ 2016ൽ കേന്ദ്രം തീരുമാനിച്ചിരുന്നു.