ഭാര്യയ്ക്കു പിന്നാലെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയും കോൺഗ്രസിൽ

റാഞ്ചി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജോയ് കുമാറിൽ അംഗത്വം സ്വീകരിച്ച കോഡ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. കോഡയുടെ ഭാര്യയും നിയസഭാംഗവുമായ ഗീത കോഡ രണ്ടാഴ്ച മുമ്പ് കോൺഗ്രസിൽ ചേർന്നിരുന്നു. സ്വതന്താംഗമായിരുന്ന കോഡ 2006 ൽ അർജുൻ മറാൻഡിയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയെ മറിച്ചിട്ടാണ് യുപിഎ പിന്തുണയോടെ മുഖ്യമന്ത്രിയായത്.