വൈക്കം, ഗുരുവായൂർ സത്യഗ്രഹത്തിനു പിന്തുണ നൽകിയ കോൺഗ്രസ് ഇന്നെവിടെ നിൽക്കുന്നു: മുഖ്യമന്ത്രി

തൃശൂർ∙ കോൺഗ്രസിലെ നേതാക്കൾ വൈക്കം, ഗുരുവായൂർ സത്യഗ്രഹത്തിനു പിന്തുണ നൽകിയിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കസ്തൂർബ ഗാന്ധി അടക്കമുള്ളവർ അതിനുവേണ്ടി പ്രചാരണം നടത്താൻ കേരളത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് എവിടെനിൽക്കുന്നുവെന്നു പുനരാലോചിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എകെജി, കൃഷ്ണപിള്ള എന്നിവർക്ക് അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട നിലപാടായിരുന്നില്ല സമരത്തിനു നേതൃത്വം നൽകാൻ കാരണം. സമൂഹത്തിന്റെ മാറ്റത്തിനു നേതൃത്വം നൽകുകയാണ് അവർ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്‍എസും എസ്എൻഡിപിയും ആചാരലംഘനമായ സത്യഗ്രഹത്തിന് അനുകൂല നിലപാടാണും സ്വീകരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.