ചരിത്രവും സാമ്പത്തികശാസ്ത്രവും അറിയാത്ത പ്രധാനമന്ത്രി അവ വളച്ചൊടിക്കുന്നു: കോൺഗ്രസ്

ആനന്ദ് ശർമ്മ, നരേന്ദ്ര മോദി

ന്യൂഡൽഹി∙ ചരിത്രവും സാമ്പത്തികശാസ്ത്രവും അറിയാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അവ വളച്ചൊടിക്കുകയാണെന്നു കോൺഗ്രസ് വക്താവ് ആനന്ദ് ശർമ്മ. അദ്ദേഹം നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ വേദനയിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. കള്ളപ്പണം ഇല്ലാതാക്കുമെന്നു പ്രഖ്യാപിച്ച മോദി ഇപ്പോൾ അതേക്കുറിച്ചു മിണ്ടുന്നില്ല. രാജ്യത്തെ ജനങ്ങൾ മോദിക്ക് ഒരുകാലത്തും മാപ്പു നൽകില്ലെന്നും ശർമ്മ പറഞ്ഞു.

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതിഷേധ പരിപാടി നാളെ 11 മുതൽ ഒന്നു വരെ ഡൽഹിയിൽ നടക്കും.