പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഓട്ടോഡ്രൈവർ അറസ്റ്റിൽ

കൊല്ലം∙ പരവൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. പരവൂർ കുറുമണ്ഡൽ സ്വദേശി വിഷ്ണുവിനെയാണ് (23) സിഐ എസ്.സാനിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന പ്രതി മൂന്നു മാസങ്ങൾക്കു മുൻപു പല തവണ വീട്ടിലെത്തിയിരുന്നു. മാതാപിതാക്കൾ മരിച്ചുപോയ പെൺകുട്ടി മുത്തശ്ശിയോടൊപ്പമായിരുന്നു താമസം. ദേഹാസ്വാസ്ഥ്യത്തെ തുടർന്നു പെൺകുട്ടി കൊല്ലത്തെ ആശുപത്രിയിൽ‍ ചികിത്സ തേടിയതോടെയാണു ഗർഭിണിയായ കാര്യം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.