ശബരിമല: നിലപാടിൽ മാറ്റമില്ല; സുപ്രീംകോടതി വിധി നടപ്പാക്കും; കോടിയേരി

തിരുവനന്തപുരം∙ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റു പോലും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തിൽ നിലപാട് മാറ്റില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

എന്തു പ്രത്യാഘാതം ഉണ്ടായാലും യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കും. ശബരിമല വച്ചുകൊണ്ടുള്ള ആർഎസ്എസ് നീക്കങ്ങൾ കേരളത്തിൽ ചലനമുണ്ടാക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ 2004–ലെ ഫലം ആവർത്തിക്കുമെന്നും കോടിയേരി പറഞ്ഞു.