ആരോപണത്തിനു പിന്നിൽ വ്യക്തിഹത്യ; ജലീലിനു പിന്തുണയുമായി കോടിയേരി

കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട് ∙ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനു പരസ്യ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീൽ തെറ്റു ചെയ്തതായി പാർട്ടി കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോപണത്തിനു പിന്നിൽ വ്യക്തിഹത്യയാണ്. മുസ്‍ലിംകൾക്കിടയിൽ ജലീലിനുള്ള സ്വാധീനത്തെപ്പറ്റി അറിയാവുന്നതുകൊണ്ടാണു ലീഗ് ആരോപണമുന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.