മധ്യപ്രദേശ് കോൺഗ്രസിനു തന്നെ; മോദി വീണ്ടും പ്രധാനമന്ത്രിയാകില്ല: ദിഗ്‌വിജയ് സിങ്

ദിഗ്‌വിജയ് സിങ്

ഭോപ്പാൽ ∙ 2019-ൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നുറപ്പിക്കാൻ കോൺഗ്രസിനു കഴിയുമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്. മോദിയുടെ വിശ്വാസ്യതയില്‍ വന്ന വലിയ ഇടിവാണ് കാരണം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പാണ്. മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ നിശ്ചയിക്കുമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. ഭോപ്പാലിൽ മനോരമ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ നേതാക്കൾക്ക് അവസരം നൽകാനാണ് 15 വർഷം മധ്യപ്രദേശ് രാഷ്ട്രീയത്തിൽനിന്നു മാറിനിന്നത്. 2018 ലും പ്രതീക്ഷാവഹമായ മാറ്റം കാണാത്തതുകൊണ്ടാണ് വീണ്ടും സജീവമായതെന്നും കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനിഷേധ്യ നേതാവായതുകൊണ്ടാണ് പ്രധാനമന്ത്രിസ്ഥാനത്തേക്കു രാഹുൽ ഗാന്ധിയെ ഉയർത്തിക്കാണിക്കുന്നത്. അങ്ങനെയൊരു നേതാവിനെ മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാനാവില്ലെന്നും സിങ് കൂട്ടിച്ചേർത്തു.