ജലീലിനെ കരിങ്കൊടി കാണിച്ചതിന് അറസ്‌റ്റ്; യുഡിഎഫ് മാർച്ചിൽ സംഘർഷം

മന്ത്രി കെ.ടി.ജലീലിനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞപ്പോൾ (ഫയൽ ചിത്രം)

മലപ്പുറം∙ മന്ത്രി കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ചതിന് അറസ്‌റ്റിലായ പ്രവർത്തകരെ സ്‌റ്റേഷനിൽ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിലേക്കു നടത്തിയ മാർച്ചിൽ ചെറിയ തോതിൽ സംഘർഷം. സ്‌റ്റേഷനിലേക്കു തള്ളിക്കയറാൻ ശ്രമിച്ച സമരക്കാരെ തടഞ്ഞതിനെ തുടർന്നു പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.