പെണ്‍കുട്ടികളെ കാറില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 2 പേര്‍ പിടിയിൽ

വയനാട് ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാറില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ 2 പേര്‍ പിടിയില്‍. വയനാട് പനമരം സ്വദേശികളായ കീഞ്ഞുകടവ് പെരിങ്ങാത്തൊടി മുഹമ്മദ് മുബഷിര്‍ (21), കീഞ്ഞുകടവ് തോട്ടുമുഖംവീട്ടില്‍ മുനവീര്‍ (21) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ 29ന് പെണ്‍കുട്ടികളെ കാറില്‍  കയറ്റി പനമരത്തിനു സമീപം എരമല്ലൂരിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.