ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ബത്തേരി ∙ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. പൂതാടി സ്വദേശി അനന്തു(19) ആണു മരിച്ചത്. ഇന്നു രാവിലെ പത്തരയോടെ കോളജിലേക്കു വരുന്ന വഴി ബത്തേരിക്കു സമീപം ദൊട്ടപ്പൻകുളത്താണ് അപകടം.

നെല്ലിക്കര ചാത്തൻകുടിയിൽ സന്തോഷ്കുമാർ– ഷൈജി ദമ്പതികളുടെ മകനാണ്. ബത്തേരി കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.