ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്കിസ്ഥാനി ബോട്ട്

ഭുജ് ∙ ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്കിസ്ഥാനി ബോട്ട് ബിഎസ്എഫ് കണ്ടെത്തി. കച്ചിനു സമീപം സർ ക്രീക്ക് മേഖലയിലാണ് ബിഎസ്എഫിന്റെ പട്രോളിങ് സംഘം ബോട്ട് കണ്ടെത്തിയത്. ബോട്ടിൽ ആരുമുണ്ടായിരുന്നില്ല. മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.

മീൻപിടിത്ത ഉപകരണങ്ങൾ ബോട്ടിൽനിന്നു കണ്ടെടുത്തു. മീൻപിടിത്തത്തിനിടെ പാക്കിസ്ഥാനി ബോട്ടുകൾ ഇന്ത്യൻ അതിർത്തി പല തവണ ലംഘിക്കാറുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ ഭാഗത്തുനിന്ന് അഞ്ച് പാക്കിസ്ഥാനികളെ ബിഎസ്എഫ് പിടികൂടിയിരുന്നു.