ആജീവനാന്തം ജയിൽ: സജ്ജൻ കുമാർ കോൺഗ്രസിൽനിന്ന് രാജിവച്ചു

സജ്ജൻ കുമാർ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ഡൽഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ പാർട്ടിയിൽനിന്ന് രാജിവച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണു രാജിയെന്ന് പാർട്ടി അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ സജ്ജൻ കുമാർ ചൂണ്ടിക്കാട്ടി.

നാലു ദശകത്തിലധികമായി പാർട്ടി പ്രവർത്തനത്തിലേർപ്പെട്ടിരുന്ന സജ്ജൻ കുറച്ചുനാളുകളായി പാർട്ടിയിൽ ഒതുക്കപ്പെട്ട നിലയിലാണ്. ഇന്ദിരാ ഗാന്ധി സിഖ് വംശജരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഡൽഹിയിൽ സിഖ് വംശജർക്കുനേരെ ആക്രമണമുണ്ടായത്.