മതിൽ യുവതീപ്രവേശത്തിനു വേണ്ടിയാണെന്നു കരുതുന്നില്ല: തുഷാർ വെള്ളാപ്പള്ളി

കോട്ടയം∙ വനിതാ മതിൽ ശബരിമല യുവതീ പ്രവേശത്തിനു വേണ്ടിയാണെന്നു കരുതുന്നില്ലെന്നു ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് പ്രവർത്തകർ വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. ബിഡിജെഎസ് എൻഡിഎയുടെ ഭാഗമാണ്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കുകയും ചെയ്യും. നാഗമ്പടം ക്ഷേത്രത്തിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി.