ഇൻസ്റ്റാഗ്രാമിൽ കൂട്ടുകാർ കണ്ടുകൊണ്ടിരിക്കെ ബാലൻ വെടിയേറ്റു മരിച്ചു

മലാച്ചി ഹെംഫിൽ

വാഷിങ്ടൻ ∙ ഇൻസ്റ്റാഗ്രാമിൽ കൂട്ടുകാർ കണ്ടുകൊണ്ടിരിക്കെ, പതിമൂന്നു വയസ്സുകാരൻ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി മരിച്ചു. ഇൻസ്റ്റാഗ്രാമിൽ ഇതു തൽസമയം കണ്ടുകൊണ്ടിരുന്ന കൂട്ടുകാർ ഭയന്നുവിറച്ചു.

ജോർജിയയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവന്ന മലാച്ചി ഹെംഫിൽ ആണ് തോക്കുകൊണ്ടു കളിച്ച് ജീവൻ വെടിഞ്ഞത്. വെടിയൊച്ച കേട്ട് അമ്മയും സഹോദരിയും ഹെംഫിലിന്റെ മുറിയിൽ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച കുട്ടിയെയും പ്രവർത്തിച്ചുകൊണ്ടിരുന്ന ഫോണും കണ്ടെത്തി. ഏതോ സുഹൃത്തിന്റെ പക്കൽനിന്നാണത്രെ കുട്ടിക്കു തോക്ക് ലഭിച്ചത്.