ലിബിയ തീരത്തു കുടിയേറ്റ ബോട്ട് മുങ്ങി; 97 പേരെ കാണാനില്ല

ട്രിപ്പോളി ∙ യൂറോപ്പിലേക്കു പുറപ്പെട്ട കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് ലിബിയയുടെ തീരത്തു മുങ്ങി 15 സ്ത്രീകളും അഞ്ചു കുട്ടികളും ഉൾപ്പെടെ 97 പേരെ കാണാതായി. 23 പേരെ രക്ഷപ്പെടുത്തിയതായി ലിബിയൻ തീരദേശ സേന അറിയിച്ചു. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ 300 കിലോമീറ്റർ അകലെയുള്ള ഇറ്റലിയുടെ ലാംപെഡുസ ദ്വീപു ലക്ഷ്യമാക്കി യാത്രതിരിച്ചവരായിരുന്നു. ഈ വർഷം ആദ്യ മൂന്നുമാസത്തിനുള്ളിൽ ലിബിയ തീരത്തുനിന്ന് 24,000 പേർ ഇവിടെ എത്തിയിട്ടുണ്ട്. 590 പേർ യാത്രയിൽ അപകടങ്ങളിൽ മരിച്ചു.