Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ബന്ധം: ബ്രിട്ടനിൽ 17 വയസ്സുകാരിക്കു കുറ്റം ചുമത്തി

ലണ്ടൻ ∙ ഐഎസ് ഭീകരരുമായി ബന്ധം പുലർത്തുകയും ഇസ്തംബുളിൽനിന്നു സിറിയയിലെത്തി അവർക്കൊപ്പം ചേരാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ ബ്രിട്ടനിൽ പതിനേഴുവയസ്സുകാരിക്കു കുറ്റം ചുമത്തി. ഇവർ ഇപ്പോൾ റിമാൻഡിലാണ്. 28ന് ഓൾഡ് ബെയ്​ലി കോടതിയിൽ ഹാജരാക്കും. വിമാനടിക്കറ്റ് സംഘടിപ്പിച്ചു സിറിയയിലേക്കു പോകാൻ ശ്രമിക്കുന്നതിനിടയിലാണു യുവതി അറസ്റ്റിലായത്. മറ്റൊരു യുവതിയെയും ഇവർക്കൊപ്പം നേരത്തേ അറസ്റ്റുചെയ്തിരുന്നെങ്കിലും വിട്ടയച്ചു.

Your Rating: