Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ സുതാര്യതാ സോഫ്റ്റ്‌വെയർ: ഇന്ത്യൻ എൻജിനീയർക്കു വിജയം

ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയുടെ സുതാര്യത വർധിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനു നടത്തിയ മൽസരത്തിൽ‌ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർക്കു വിജയം. ‘ഗ്ലോബൽ പോളിസി’ എന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ വികസിപ്പിച്ച അബ്ദുൽ ഖാദർ റാഷിഖിനാണു യുഎൻ പുരസ്കാരം ലഭിച്ചത്.

യുഎൻ പൊതുസഭയിലെ പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ, അംഗരാജ്യങ്ങളുടെ വോട്ടിങ് രീതികൾ തുടങ്ങിയവ തിരയാനും മനസ്സിലാക്കാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതാണ് ഈ സോഫ്റ്റ്‌വെയർ. അംഗരാജ്യങ്ങൾക്കും യുഎൻ സംഘടനകൾക്കും ഈ സോഫ്‌റ്റ്‌വെയർ ലഭ്യമാക്കും. ലോകമെമ്പാടുമുള്ള ഐടി വിദഗ്ധർക്കായി യുഎൻ നടത്തിയ ആറാമത്തെ മൽസരമായിരുന്നു ഇത്. ഇത്തരത്തിലുള്ള മൽസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യുഎൻ വെബ്സൈറ്റിൽ ‘യുണൈറ്റഡ് ഐഡിയാസ്’ എന്ന വിഭാഗത്തിൽ ലഭിക്കും.