Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജി മരിച്ച നിലയിൽ

Sheila Abdus-Salaam ഷൈല അബ്ദുസ്സലാം (ഫയൽ ചിത്രം)

ന്യൂയോർക്ക് ∙ യുഎസിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജി ഷൈല അബ്ദുസ്സലാമിന്റെ (65) മൃതദേഹം ഹഡ്സൺ നദിയിൽ കണ്ടെത്തി. ന്യൂയോർക്കിലെ പരമോന്നത കോടതിയിൽ അസോഷ്യേറ്റ് ജഡ്ജിയായിരുന്നു. വാഷിങ്ടൺ ഡിസിയിൽ താമസിച്ചിരുന്ന ഇവരെ ബുധനാഴ്ച രാവിലെ മുതൽ വസതിയിൽ നിന്നു കാണാതായിരുന്നു. മൃതദേഹം വീട്ടുകാർ തിരിച്ചറിഞ്ഞു.

പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു. ആഫ്രിക്കൻ വംശജയായ ഷൈല അബ്ദുസ്സലാം 1991ൽ ന്യൂയോർക്ക് നഗരത്തിൽ ജഡ്ജിയായി ചരിത്രം രചിച്ചു. 2013ൽ ന്യൂയോർക്ക് ഹൈക്കോടതി ജഡ്‌ജിയായ ഇവർ ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജ എന്ന ചരിത്രവും രചിച്ചു.

Your Rating: